ലാഹോര്‍: ശ്രീലങ്കന്‍ ബിഷപ് വിക്ടര്‍ ജ്ഞാനപ്രകാശം പാക്കിസ്ഥാനില്‍ ദിവംഗതനായി.80 വയസായിരുന്നു. പാക്കിസ്ഥാനിലെ ക്വെറ്റായിലെ അപ്പസ്‌തോലിക് പ്രിഫക്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 12 നായിരുന്നു അന്ത്യം. ശ്രീലങ്കയിലെ ജാഫ്‌നയില്‍ 1940 ലായിരുന്നു ജനനം.
മിഷനറി ഒബ്ലേറ്റസ് ഓഫ് മേരി ഇമ്മാക്കുലേറ്റിലാണ് വൈദികനാകാന്‍ ചേര്‍ന്നത്. വൈദിനകായതിന് ശേഷം 1973 ല്‍ പാക്കിസ്ഥാനിലെത്തി. ഫൈസല്‍ബാദ് രൂപതയില്‍ വൈദികനായി സേവനം ആരംഭിച്ചു.
2001 ലാണ് ക്വെറ്റായുടെ അപ്പസ്‌തോലിക് പ്രിഫെക്ടായി നിയമിതനായത്.