ഖവാലി ഈണത്തില്‍ മലയാളത്തില്‍ ആദ്യമായി പുറത്തിറങ്ങിയിരിക്കുന്ന ക്രിസ്തുമസ് ഗാനമാണ് വിണ്ണിലെ പൊന്നിളം താരകക്കൂട്ടം. കേരളത്തിന് ഇതുവരെ പരിചയമില്ലാത്ത വിധത്തിലുള്ളതാണ് ഖവാലി ഈണത്തിലുള്ള ക്രിസ്തുമസ് ഗാനം. വരികളുടെ സൗന്ദര്യവും അവതരണത്തിലെ മികവും ദൃശ്യഭംഗിയും കൊണ്ട് നവ്യമായ അനുഭൂതിയാണ് ഈ ഗാനം ആസ്വാദകന് സമ്മാനിക്കുന്നത്.
ഡി കമ്പനി മ്യൂസിക്കാണ് ഗാനം അവതരിപ്പിക്കുന്നത്. പ്രതിസന്ധികളുടെയും പകര്‍ച്ചവ്യാധികളുടെയും ഇക്കാലത്ത് പുറത്തിറങ്ങിയിരിക്കുന്ന ഈ ക്രിസ്തുമസ് ഗാനം എക്കാലത്തേയ്ക്കുള്ള നല്ലൊരു സംഗീതവിരുന്നായിരിക്കും.ലിങ്ക് ചുവടെ ചേര്‍ക്കുന്നു.