ബെര്‍ഹാംപൂര്‍: പ്രശസ്ത ധ്യാനഗുരുവും എഴുത്തുകാരനുമായ ഫാ. സൈമണ്‍ എലുവത്തിങ്കല്‍ അന്തരിച്ചു. രണ്ടാം വട്ട ഡയാലിസിസിന് വിധേയമായപ്പോഴായിരുന്നു അപ്രതീക്ഷിത മരണം. 54 വയസായിരുന്നു. തൃശൂര്‍ കുരിയച്ചിറ ഇടവകാംഗമായിരുന്നുവെങ്കിലും മിഷനറിയായിട്ടായിരുന്നു സേവനം ചെയ്തിരുന്നത്.ഒഡിയ ഭാഷയിലെ മികച്ച എഴുത്തുകാരനും ധ്യാനഗുരുവുമായിരുന്നു.
ബെര്‍ഹാംപൂര്‍ ബിഷപ് ശരദ് ചന്ദ്ര നായക് ഫാ. സൈമന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചു. ഒഡീഷയിലെ സഭയ്ക്ക് വിസ്മരിക്കാനാവാത്ത നേട്ടങ്ങള്‍സമ്മാനിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ബിഷപ് അനുസ്മരിച്ചു സഭയ്ക്ക് അദ്ദേഹം നല്കിയ മിഷനറി സേവനങ്ങള്‍ എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് ബിഷപ് നായക് പറഞ്ഞു.
ഒഡിയ ഭാഷയില്‍ പ്രാവീണ്യം നേടിയ ഫാ. സൈമണ്‍ ഒഡിയ , ഇംഗ്ലീഷ്, ഹിന്ദി മലയാളം എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. തിയോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും നേടിയിട്ടുണ്ട്. ഒഡിയ ഭാഷയില്‍ നിരവധി ഗ്രന്ഥങ്ങള്‍ എഴുതുകയും മാസികകളുടെ എഡിറ്റര്‍ സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്.