ചിലി: പരിശുദ്ധ ദൈവമാതാവിന്റെ പേരില്‍ നിരവധി അത്ഭുതങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിലും മാതാവ് അത്ഭുതം ചെയ്തിട്ടുണ്ട്. അവയെയെല്ലാം അതിശയിപ്പിക്കുന്ന വിധത്തിലുള്ള ഒരു അത്ഭുതമാണ് ഇപ്പോള്‍ ചിലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ചിലിയിലെ കത്തോലിക്കാ പത്രപ്രവര്‍ത്തകനും അഭിഭാഷകനും ചരിത്രകാരനുമായ ഗോണ്‍സാലോ വയല്‍ കോറിയയായുടെ മുന്‍ ഭവനത്തിലാണ് ഈ മാസം തുടക്കത്തില്‍ അഗ്നിബാധയുണ്ടായത്.
തീപിടിത്തത്തില്‍ സകലതും കത്തിനശിച്ചു. എന്നാല്‍ മാതാവിന്റെ രൂപത്തിന് മാത്രം യാതൊരു പരിക്കും പറ്റിയിട്ടില്ല.