സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. പക്ഷേ ചിലര്‍ക്കെങ്കിലും അത് അപ്രാപ്യമാണ്. ഇനി തുടങ്ങിവച്ച വീടു നിര്‍മ്മാണം പോലും വേണ്ട സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരുമുണ്ട്.
സാമ്പത്തികമില്ലായ്മ മാത്രമല്ല ചിലപ്പോഴെങ്കിലും അതിനു കാരണം. ഇങ്ങനെ വീടുപണിയുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ നേരിടുന്നവരും സ്വന്തമായി ഒരു വീടിനെക്കുറിച്ച് സ്വപനം കാണുന്നവരും തടസ്സങ്ങള്‍ നീങ്ങിക്കിട്ടുന്നതിനായി തീര്‍ച്ചയായും പ്രാര്‍ത്ഥിക്കേണ്ട ഒരു പ്രാര്‍ത്ഥനയുണ്ട്. വിശുദ്ധഗ്രന്ഥത്തിലെ ഒരു പ്രാര്‍ത്ഥനയാണ് അത്. 1 ദിനവൃത്താന്തം 17; 25-27
എന്റെ ദൈവമേ അവിടുന്ന് ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്ന് വെളിപെടുത്തിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ സന്നിധിയില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെടുന്നു. കര്‍ത്താവേ അങ്ങാണ് ദൈവം. ഈ ദാസന് ഈ വലിയ നന്മകള്‍അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നു. ആകയാല്‍ അവിടുത്തെ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കാന്‍ തിരുമനസാകണമേ, അങ്ങനെ അത് എന്നും അവിടുത്തെ മുമ്പില്‍ ആയിരിക്കട്ടെ. എന്തെന്നാല്‍ കര്‍ത്താവേ അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗ്രഹീതമായിരിക്കും.