ഹംഗറി: കുടുംബത്തെ വ്യക്തമായി നിര്‍വചിച്ചുകൊണ്ട് ഹംഗറി പാര്‍ലമെന്റ്. കുടുംബം, കുടുംബമാകണമെങ്കില്‍ സ്ത്രീ അമ്മയായും പുരുഷന്‍ അച്ഛനായുമുള്ള വ്യവസ്ഥയാണെന്ന് വ്യക്തമായിട്ടാണ് പാര്‍ലമെന്റ് നിര്‍വചിച്ചിരിക്കുന്നത്. സിംഗിള്‍ പേരന്റിംങ്, സ്വവര്‍ഗ്ഗദമ്പതികളുടെ ദത്തെടുക്കല്‍ തുടങ്ങിയ പ്രവണതകളെ നിരോധിച്ചുകൊണ്ടാണ് പാര്‍ലമെന്റ് ഈ നിര്‍വചനം പാസാക്കിയിരിക്കുന്നത്.
ഹംഗറിയുടെ ക്രിസ്തീയ വ്യക്തിത്വം സംരക്ഷിക്കാനും ജനനനിരക്ക് വര്‍ദ്ധിപ്പിക്കാനും സഹായകരമാണ് ഈ നിര്‍വചനം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. നമ്മള്‍ നമ്മുടെ ക്രിസ്തീയത ഉപേക്ഷിക്കുകയാണെങ്കില്‍ നമുക്ക് നമ്മുടെ ഐഡന്റിറ്റിയും നഷ്ടമാകും. ഹംഗറിക്കാരെന്നും യൂറോപ്യന്മാരെന്നും നിലയിലുള്ള അസ്തിത്വം. സ്റ്റേറ്റ് ഫോര്‍ ഫാമിലി അഫയേഴ്‌സ് മിനിസ്റ്റര്‍ കറ്റാലിന്‍ നൊവാക്ക് വ്യക്തമാക്കി.
ഹംഗറിയിലെ ജനങ്ങളില്‍ പാതിയോളവും റോമന്‍ കത്തോലിക്കാവിശ്വാസികളാണ്. അഞ്ചില്‍ ഒരു വിഭാഗം പ്രൊട്ടസ്റ്റന്റുകാരോ ഇതര ക്രൈസ്തവ വിശ്വാസികളോ ആണ്.