വത്തിക്കാന്‍ സിറ്റി: വനിതാ പൗരോഹിത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വത്തിക്കാന്‍ കമ്മീഷന്‍ തുടരുന്നുണ്ടെങ്കിലും അതുടനെ പ്രാവര്‍ത്തികമാക്കാന്‍ ഒരു പദ്ധതിയുമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.
പൗരോഹിത്യത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു വഴിയിലൂടെയാണ് വനിതാ പൗരോഹിത്യത്തെക്കുറിച്ച് സങ്കല്പിക്കുന്നത്. പൗരോഹിത്യത്തിന് തുല്യമായ രീതിയില്‍, അതേ മാതൃകയില്‍ വനിതാ പൗരോഹിത്യത്തെക്കുറിച്ച് ആലോചിക്കുന്നതിനെക്കുറിച്ച് കൃത്യതയില്ല. ചിലര്‍ക്ക് അതേക്കുറിച്ച് സംശയമുണ്ട്. എങ്കിലും അത് മുന്നോട്ടുപോകുന്നു, പഠനം നടക്കുകയും ചെയ്യുന്നു.
നോര്‍ത്ത് മാഴ്‌സിഡോണ- ബള്‍ഗേറിയ സന്ദര്‍ശനം കഴിഞ്ഞ് വത്തിക്കാനിലേക്ക് മടങ്ങുമ്പോള്‍ വിമാനത്തില്‍ വച്ചു നടന്ന പ്രസ് കോണ്‍ഫ്രന്‍സിലാണ് പാപ്പ ഇക്കാര്യം സംസാരിച്ചത്.
മെയ് അഞ്ചു മുതല്‍ ഏഴു വരെയായിരുന്നു പാപ്പയുടെ അപ്പസ്‌തോലിക പര്യടനം. ബള്‍ഗേറിയായിലെ ഓര്‍ത്തഡോക്‌സ് സഭയില്‍ വനിതാ പൗരോഹിത്യം നിലവിലുണ്ട്.