Friday, February 20, 2026
spot_img
More

    ഭാര്യ ബൈബിള്‍ സൂക്ഷിച്ചതിന് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു

    ഉഗാണ്ട: ഭാര്യയുടെ സ്യൂട്ട് കെയ്‌സില്‍ നിന്ന് വിശുദ്ധ ബൈബിളിന്റെ പ്രതികള്‍ കണ്ടെത്തിയതിന് മുസ്ലീമായ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും കീടനാശിനി കുടിപ്പിക്കുകയും ചെയ്തതായി വാര്‍ത്ത.

    ഉഗാണ്ടയിലെ ബുഗിരി ജില്ലയിലെ മാട്ടോവു ഗ്രാമത്തില്‍ നിന്നാണ് മോര്‍ണിങ് സ്റ്റാര്‍ ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉമര്‍ എന്ന വ്യക്തിയാണ് 38 കാരിയായ ഭാര്യയെ മര്‍ദ്ദിച്ചത്. വിധേയത്വം പുലര്‍ത്താത്ത ഭാര്യയെ അടിക്കാന്‍ ഖുറാന്‍ അനുവദിക്കുന്നുണ്ടെന്നാണ് ഇയാളുടെ ഭാഷ്യം.ഭാര്യ തന്നെയും ക്രിസ്തുമതത്തിലേക്ക് മാറ്റിക്കളയുമോയെന്ന ഭീതിയാണ്് ഇയാള്‍ക്കുണ്ടായിരുന്നത്.

    എന്നാല്‍ ഖുറാനും ബൈബിളും തമ്മിലുള്ള താരതമ്യം നടത്താന്‍ വേണ്ടിയാണ് താന്‍ ബൈബിള്‍ വായിച്ചിരുന്നതെന്ന് ഭാര്യ സുബൈദ പറയുന്നു. ഇംഗ്ലീഷിലും ഗോത്രഭാഷയിലുമുളള രണ്ടു ബൈബിളുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. തനിക്ക് ചില ബോധ്യങ്ങള്‍ വന്നുവെന്നും ക്രിസ്തുമതം സ്വീകരിച്ചേക്കാം എന്നുമുളള ഭാര്യയുടെ പരാമര്‍ശമാണ് ഉമറിനെ ക്രോധാകുലനാക്കിയത്.

    ഇതിന്റെ പേരില്‍ നിരവധി തവണ ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെങ്കിലും കീടനാശിനി പ്രയോഗം നടത്താന്‍ ഭാര്യയുടെ ഈ വാക്കുകളാണ് പ്രേരണയായത്. അപകടനില തരണം ചെയ്ത ഭാര്യ ഇപ്പോള്‍ ഒരു ക്രൈസ്തവകുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. 16 ഉം 13 ഉം 9 ഉം വയസ് പ്രായമുള്ള മൂന്നു മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്.

    ഉമറിന്റെ അമ്മയ്‌ക്കൊപ്പമാണ് മക്കള്‍. മക്കളുമായി ഒരുമിച്ചുജീവിക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ട് ഇപ്പോള്‍ സുബൈദയ്ക്ക്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!