ചിക്കാഗോ: സീറോ മലബാര്‍ സഭയുടെ തനതു പാരമ്പര്യത്തിലും വിശ്വാസജീവിതത്തിലും ആകൃഷ്ടനായി ജോസഫ് സ്റ്റഗര്‍ എന്ന അമേരിക്കന്‍ ഇംഗ്ലീഷ് വംശജന്‍ സീറോ മലബാര്‍സഭയിലെ വൈദികനാകാനുള്ള പരിശീലനത്തിലാണ് ഇപ്പോള്‍. കാറോയ, ഹെവപദ്യാകൊന എന്നീ പട്ടങ്ങള്‍ സ്വീകരിച്ചുകൊണ്ട് പൗരോഹിത്യജീവിതത്തിലേക്കുള്ള ആദ്യപടികള്‍ അഭിമാനത്തോടെ ചവിട്ടിക്കയറുകയാണ് ഇദ്ദേഹം.
ജീസസ് യൂത്ത് വഴിയാണ് ജോസഫ് സീറോ മലബാര്‍ സഭയെകുറിച്ച് അറിയുകയും അങ്ങനെയാണ് വൈദികനാകാനുള്ള ആഗ്രഹം ഉള്ളില്‍ ജനിക്കുകയും ചെയ്തത്. വിദേശ ലത്തീന്‍ സഭാംഗം സീറോ മലബാര്‍ സഭയില്‍ പുരോഹിതനാകുന്നത് ചരിത്രത്തിലെ ആദ്യ സംഭവമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഇത് സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കെല്ലാം ഒന്നുപോലെ അഭിമാനവും സന്തോഷവും നല്കുന്ന കാര്യമാണ്.