മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ജനുവരി മൂന്നിന് ആഘോഷിക്കും.
അന്നേ ദിവസം രാവിലെ 6.30 നും എട്ടിനും വിശുദ്ധ കുര്‍ബാന പ്രസംഗം,9.15 ന് സിഎംഐ പ്രിയോര്‍ ജനറാല്‍ ഫാ. തോമസ് ചാത്തംപറമ്പില്‍ സിഎംഐ യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം. വൈകുന്നേരം 4.30 ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
നേര്‍ച്ചഭക്ഷണം ഒഴിവാക്കിയാണ് ഇത്തവണ തിരുനാള്‍ ആഘോഷിക്കുന്നത്. പ്രദക്ഷിണത്തില്‍ വിശ്വാസികളെയും ഒഴിവാക്കും. കോവിഡ് നിയന്ത്രണങ്ങള്‍പാലിച്ചുകൊണ്ടായിരിക്കും തിരുനാള്‍.