Thursday, March 20, 2025
spot_img
More

    ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ട പ്രാര്‍ത്ഥനകള്‍

    ചെറുപ്പത്തിലേ നടക്കേണ്ടവഴി ശീലിപ്പിക്കുക. വാര്‍ദ്ധക്യത്തിലും ആ വഴി മറന്നുപോകുകയില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം നമ്മോട് പറയുന്നത്. കുഞ്ഞുങ്ങളെ ചെറുപ്രായം മുതല്‌ക്കേ പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. കുഞ്ഞുങ്ങളെ ചെറുപ്രായം മുതല്‍ക്ക് പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

    അത് ദൈവവുമായി അവരുടെ ബന്ധം ഊട്ടിയുറപ്പിക്കാനും എല്ലാത്തിനും അതീതമായി നില്ക്കുന്ന ദൈവികശക്തിയെക്കുറിച്ചുള്ള ബോധ്യം ജനിപ്പിക്കാനും സഹായകരമാകും. ഇന്ന് പല മാതാപിതാക്കളും പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകുന്നവരോ മടികാണിക്കുന്നവരോ ആണ്. തന്മൂലം മക്കളും പ്രാര്‍ത്ഥനയില്‍ നിന്ന് അകന്നുജീവിക്കുന്നു.

    വരുംകാലങ്ങളില്‍ ഇത് വരുത്തിവയ്ക്കുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് നാം ബോധവാന്മാരേകേണ്ടിയിരിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ചെറുപ്രായ്ത്തിലേ കുഞ്ഞുങ്ങളെ പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നത്.

    ഏതാണ് കുഞ്ഞുങ്ങളെ ആദ്യം മുതല്‍ പഠിപ്പിക്കേണ്ട പ്രാര്‍ത്ഥനകള്‍? സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയാണ് അതില്‍ ഒന്നാമത്തേത്. പിതാവായ ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിനു വഴിതെളിക്കുന്നതാണ് ഈ പ്രാര്‍ത്ഥന. രണ്ടാമത്തെ പ്രാര്‍ത്ഥന നന്മ നിറഞ്ഞ മറിയമേ എന്നതാണ്.

    പരിശുദ്ധ അമ്മയുമായി അഭേദ്യമായ ബന്ധം ഉണ്ടാകാന്‍ ഈ പ്രാര്‍തഥന സഹായിക്കും. അമ്മയുടെ സംരക്ഷണം ഇതുവഴി നമ്മുടെ കുഞ്ഞുമക്കള്‍ക്ക് ഉറപ്പുവരുത്തുകയും ചെയ്യാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!