Tuesday, February 17, 2026
spot_img
More

    ജനുവരി ഒന്നു മുതല്‍ യാക്കോബായ സുറിയാനി സഭയുടെ അനിശ്ചിതകാല സത്യഗ്രഹം

    തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭാംഗങ്ങളുടെ ആരാധനാസ്വാതന്ത്ര്യം പുന:സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടു സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ജനുവരി ഒന്നുമുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തും.

    2017 ലെ സുപ്രീം കോടതി വിധിയില്‍ തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താമെന്ന് പറയുന്നത് നടപ്പാക്കണം. സംസ്ഥാനം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാരാണെന്നും സര്‍ക്കാരില്‍ വിശ്വാസവും പ്രതീക്ഷയുമുള്ളതായും മെത്രാപ്പോലീത്തമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

    അഞ്ചു ശതമാനം പോലും ഓര്‍ത്തഡോക്‌സുകാര്‍ ഇല്ലാത്ത ഇടവകകളില്‍ പൊതുഖജനാവില്‍ നിന്ന് പണം മുടക്കി പോലീസ് സംരക്ഷണത്തില്‍ പള്ളി പിടിച്ചെടുത്തു കൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!