വത്തിക്കാന്‍ സിറ്റി: 2020 വിടവാങ്ങുമ്പോള്‍ ആഗോള കത്തോലിക്കാ സഭയ്ക്ക് നഷ്ടമായത് 20 കത്തോലിക്കാ മിഷനറിമാരെ. അജെന്‍സിയ ഫിദെസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വാര്‍ത്ത. എട്ടുവൈദികര്, നാല് സന്യസ്തര്‍, രണ്ടു സെമിനാരിക്കാര്‍, ആറ് അലമായര്‍ എന്നിങ്ങനെയാണ് ഈ കണക്ക്.
അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അഞ്ച് വൈദികരും മൂന്ന് അല്മായരുമാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. ആഫ്രിക്കയില്‍ ഒരു വൈദികനും ഒരു സെമിനാരിവിദ്യാര്‍ത്ഥിയും രണ്ടു അല്മായരും മൂന്ന് സന്യാസിനികളും വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ട്. സഭാപ്രവര്ത്തനങ്ങള്ക്കിടയില് കൊല്ലപ്പെട്ട മിഷനറിമാരുടെ കണക്കുകള്‍ വര്‍ഷം തോറും വത്തിക്കാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സി പ്രസിദ്ധപ്പെടുത്താറുണ്ട്.
എന്നാല്‍ മുന്‍വര്‍ഷങ്ങളെ വച്ചുനോക്കുമ്പോള്‍ ഈ വര്‍ഷം കൊല്ലപ്പെട്ട മിഷനറിമാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 29 മിഷനറിമാരാണ് കൊല്ലപ്പെട്ടത്. 2018 ല്‍ അത് 40 മിഷനറിമാരും 2017 ല്‍ 23 പേരുമായിരുന്നു.
കൊറോണ വൈറസ് പകര്‍ച്ച വ്യാധിയില്‍ യൂറോപ്പ് ഭൂഖണ്ഡത്തില്‍ ഫെബ്രുവരി അവസാനം മുതല്‍ സെപ്തംബര്‍ അവസാനം വരെ 400 വൈദികര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.