Tuesday, July 1, 2025
spot_img
More

    ബിഷപ്പിനെ തട്ടിക്കൊണ്ടുപോകല്‍; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അതിരൂപത

    ഓവേറി: അക്രമികള്‍ തട്ടിക്കൊണ്ടുപോയ ബിഷപ് മോസസ് ചിക്ക് വിയെക്കുറിച്ചു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആര്‍ച്ച് ബിഷപ് അന്തോണി ഒബിന്നയുടെ അഭ്യര്‍ത്ഥന.

    തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച അദ്ദേഹം വിശ്വാസികളോട് ബിഷപ്പിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരണമെന്നും ആവര്‍ത്തിച്ചു. ബിഷപ് മോസസ് കൊല്ലപ്പെട്ടു എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.

    ഓവേറി അതിരൂപതയില്‍ നിന്നുള്ള വാര്‍ത്തയല്ല ഇതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഞങ്ങള്‍ ഇപ്പോഴും ബിഷപ്പിന്റെയും അദ്ദേഹത്തിന്റെ ഡ്രൈവറുടെയും മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ആര്‍ച്ച് ബിഷപ് അറിയിച്ചു.

    അജ്ഞാതരായ അക്രമികള്‍ ബിഷപ് മോസസിനെയും അദ്ദേഹത്തിന്റെ ഡ്രൈവറെയും ഔദ്യോഗികവാഹനസഹിതം തട്ടിക്കൊണ്ടു പോയത് ഡിസംബര്‍ 27 നായിരുന്നു. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. അതാണ് ബിഷപ്പിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ കാരണവും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!