ഡാളസ്: അബോര്‍ഷന്‍ മതപരമായ ആചാരമാണെന്നും അത് ജീവന്‍ രക്ഷിക്കുന്നതാണെന്നും അവകാശപ്പെടുന്ന ബോര്‍ഡുകളുമായി സാത്താന്‍ ആരാധകര്‍. ഡാളസ്, ഹൂസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലാണ് ഈ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ 20 നും 34 നും മധ്യേ പ്രായമുള്ള സ്ത്രീകളിലെ മരണകാരങ്ങളില്‍ ആറാമത്തേതാകുന്നുവെന്നും അത് ജീവന്‍ രക്ഷിക്കുന്നുവെന്നുമാണ് സാത്താന്‍ ആരാധകര്‍ ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മനുഷ്യജീവന്‍ അതിന്റെ ഉത്ഭവാവസ്ഥ മുതല്‍ സ്വഭാവികമരണം വരെ ആദരിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ് എന്നാണ് കത്തോലിക്കാസഭയുടെ പഠനം.