ബെയ്ജിംങ്: ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് സഭ ബിഷപ് ആന്‍ഡ്രിയ ഹാന്‍ ജിന്‍ങ്ടാവോ ദിവംഗതനായി.99 വയസായിരുന്നു. അണ്ടര്‍ഗ്രൗണ്ട് സഭയിലെ നേതാവായിരുന്നു.
കത്തോലിക്കാ കുടുംബത്തില്‍ വിശ്വാസപരമായ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന ഇദ്ദേഹം മാവോയുടെ കാലത്ത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അയക്കപ്പെടുകയും 27 വര്‍ഷം ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുളള സഭയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വിസമ്മതം രേഖപ്പെടുത്തിയതായിരുന്നു കാരണം.
ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം കമ്മ്യൂണിസ്റ്റ് ഭരണകൂടം പോലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സിപ്പിംങിലെ മെത്രാനായി 1982 ല്‍ നിയമിതനായെങ്കിലും അഭിഷേകച്ചടങ്ങുകള്‍ നടന്നത് 1986 ല്‍ ആയിരുന്നു. മുപ്പതിനായിരം കത്തോലിക്കര്‍ അദ്ദേഹത്തിന്റെ രൂപതയിലുണ്ടെന്നും അതില്‍ 20 വൈദികരും നൂറു കന്യാസ്ത്രീകളും ഉണ്ടെന്നും കണക്കുകള്‍ പറയുന്നു.