ബ്രസീല്‍: അര്‍ജന്റീനയിലെ സെനറ്റ് അബോര്‍ഷന്‍ നിയമവിധേയമാക്കിയതിനെ ലോകമെങ്ങും അപലപിക്കുമ്പോള്‍ ശക്തമായ പ്രതികരണവുമായി ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാറോയും.
അര്‍ജന്റനീയയിലെ സെനറ്റിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത അദ്ദേഹം തന്റെ പ്രസിഡന്‍സികാലത്ത് ഒരിക്കലും ബ്രസീലില്‍ അബോര്‍ഷന്‍ നിയമവിധേയമാകില്ലെന്നും പ്രഖ്യാപിച്ചു. ഭരണകൂടത്തിന്റെ അനുവാദത്തോടെ അമ്മമാരുടെ ഗര്‍ഭപാത്രത്തില്‍ വച്ച് വധിക്കപ്പെടുന്ന സാഹചര്യത്തില്‍ അര്‍ജന്റീനയിലെ കുട്ടികളെയോര്‍ത്ത് ഞാന്‍ വിലപിക്കുന്നു. അബോര്‍ഷനെ ഒരിക്കലും ഞങ്ങളുടെ മണ്ണില്‍ അനുവദിക്കില്ല.
നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഞങ്ങളെന്നും പോരാടും. ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. അര്‍ജന്റീനയില്‍ പുതിയ അബോര്‍ഷന്‍ നിയമം നിലവില്‍ വന്നത് ഡിസംബര്‍ 30 നാണ് പതിനാല് ആഴ്ചവരെയുള്ളകുഞ്ഞുങ്ങളെ അബോര്‍ഷനിലൂടെ ഇല്ലാതാക്കാനാണ് പുതിയ നിയമം അനുവദിക്കുന്നത്.