ടോക്കിയോ: ജപ്പാനും വത്തിക്കാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ നയതന്ത്രതലത്തില്‍ നടത്തിയ സജീവ ഇടപെടലുകളെ മാനിച്ച് ഓര്‍ഡര്‍ ഓഫ് ദ റൈസിംങ് സണ്‍ ദേശീയ പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന് ജപ്പാന്‍ നല്കും.
ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ പുരസ്‌ക്കാരമാണ് ഇത്. ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന വേളയില്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുളള നയതന്ത്രബന്ധം ശക്തമാക്കാന്‍ ശ്രദ്ധേയമായ ഇടപെടലുകളാണ് ഡോ. ചേന്നോത്ത് നടത്തിയിരുന്നത്. 2019 സെപ്തംബര്‍ എട്ടിനാണ് ഡോ. ചേന്നോത്ത് അന്തരിച്ചത്.