തിരുവല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ വൈദികവൃത്തിയില്‍ നിന്ന് അടുത്തയിടെ പുറത്താക്കിയ ഫാ. ആനന്ദ് മുട്ടുങ്ങലിനെ അപ്പസ്‌തോലിക് കാത്തലിക് ചര്‍ച്ച് മെത്രാനാക്കി.
കൊടുങ്ങല്ലൂര്‍ രൂപത മെട്രോപ്പോലീത്തന്‍ തോമസ് മാര്‍ ഒസ്താത്തിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുവല്ല ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചായിരുന്നു മെത്രാഭിഷേകചടങ്ങുകള്‍.. ബിഷപ് ബാബു ജോര്‍ജ്, ബിഷപ് സണ്ണി അബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.
മധ്യപ്രദേശിലെ ഭോപ്പാല്‍ അതിരൂപതയിലെ വക്താവായി സേവനം ചെയ്തുവരികയായിരുന്ന ഫാ. ആനന്ദിനെ അടുത്തയിടെയാണ് അനുസരണക്കേടിന്റെയും സാമ്പത്തിക ക്രമക്കേടിന്റെയും പേരില്‍ വത്തിക്കാന്‍ പുറത്താക്കിയത്. ചതി,വഞ്ചന,വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ അമ്പതു ദിവസത്തോളം ജയില്‍വാസവും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
ക്രൈസ്തവരുടെ ഐക്യത്തിന് വേണ്ടി താന്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ആനന്ദ് മുട്ടുങ്ങല്‍ അറിയിച്ചു.