മറ്റുള്ളവരെ സ്‌നേഹിക്കാനും സഹായിക്കാനും ഒരാള്‍ സന്നദ്ധനാവുന്നത് അയാളുടെ ഉള്ളില്‍ ദൈവികചൈതന്യം ഉള്ളതുകൊണ്ടാണ്. അയാളിലെ നന്മയുടെ സുഗന്ധമാണ് പരസ്‌നേഹപ്രവൃത്തിയായിപുറത്തേക്ക് വരുന്നത്.
ചിലപ്പോള്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുഴുകി ജീവിക്കുന്ന, ഒരു ദൈവഭക്തന്‍ എന്ന് അവകാശപ്പെടുന്ന, വ്യക്തിയെക്കാളും നല്ലവരും നന്മ ചെയ്യുന്നവരുംഅത്രയധികം വിശ്വാസിയെന്ന് പറയാന്‍ കഴിയാത്ത ഒരാളായിരിക്കും. സൂറത്തിലെ വജ്രവ്യാപാരി മഹേഷ് ഭായ് സവാനിയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് വായിച്ചപ്പോഴാണ് ഈ ചിന്ത മനസ്സിലേക്ക് കടന്നുവന്നത്.
അദ്ദേഹം ദൈവവിശ്വാസിയാണോ അല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഉള്ളില്‍ ദൈവമുണ്ട്, നന്മയുണ്ട്. അതിന്റെ തെളിവാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട 251 പെണ്‍കുട്ടികളെ അദ്ദേഹം വിവാഹം കഴിപ്പിച്ചയച്ചത്. വിവാഹച്ചെലവുകള്‍ക്ക് പുറമെ പത്തുലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും അദ്ദേഹം ഓരോ പെണ്‍കുട്ടിക്കും നല്കി.
ഇത് ആദ്യ തവണയൊന്നുമല്ല മൂന്നാം തവണയാണ് ഇപ്രകാരമുള്ള വിവാഹം നടത്തുന്നത്. പണം ഉണ്ടായതുകൊണ്ട് മാത്രം കാര്യമായില്ല അത് ചെലവഴിക്കാനും മറ്റുളളവര്‍ക്ക് പങ്കുവയ്ക്കാനും കൂടി തയ്യാറാകണം. അതിനുള്ള മനസ്സ് കൂടികാണിക്കണം. അവിടെയാണ് സമ്പത്ത് ദൈവാനുഗ്രഹത്തിന് കാരണമാകുന്നത്.
സ്വരൂക്കൂട്ടിവച്ചതുകൊണ്ട് കാര്യമായില്ല അതിലെ ഒരു വിഹിതമെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് പങ്കുവയ്ക്കാന്‍ കൂടി മനസ്സാകണം. അപ്പോള്‍ മാത്രമേ നമ്മെ സമ്പത്ത് നല്കി അനുഗ്രഹിച്ച ദൈവത്തിന് പോലും നമ്മുടെ സമ്പത്തിനെപ്രതി സന്തോഷം തോന്നുകയുള്ളൂ.