Friday, February 14, 2025
spot_img
More

    പ്രാര്‍ത്ഥിക്കാന്‍ ബുദ്ധിമുട്ടു തോന്നിക്കുന്നവര്‍ക്കും ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാം


    പ്രാര്‍ത്ഥിക്കാന്‍ ചില നേരങ്ങളില്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. എത്ര ആത്മീയരെന്ന് തോന്നിക്കപ്പെടുന്നവര്‍ക്ക് പോലും ആത്മീയമായ മരവിപ്പും പ്രാര്‍ത്ഥനയോടുള്ള അകല്‍ച്ചയും സ്വഭാവികമാണ്.

    ദൈവം പക്ഷേ നമ്മുടെയെല്ലാം പ്രാര്‍ത്ഥന കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്. പ്രാര്‍ത്ഥനയെന്നാല്‍ നമ്മളും ദൈവവുമായുള്ള സാന്നിധ്യവും ബന്ധവുമാണ് ഇവിടെ വിവക്ഷിക്കുന്നത്. ദൈവത്തോട് സത്യസന്ധമായി സംസാരിക്കുക, നല്ലതും ചീത്തയും തുറന്നുപറയുക. ഇതാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്.

    ജീവിതത്തിലെ ബുദ്ധിമുട്ടേറിയ പല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവസാന്നിധ്യം നമുക്ക് അനുഭവിക്കാന്‍ കഴിയുന്നതും പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കരുത്തു നേടുന്നതും പ്രാര്‍ത്ഥനയിലൂടെയാണ്.

    അതുകൊണ്ട് പ്രാര്‍ത്ഥിക്കാന്‍ മടി തോന്നുന്ന സമയത്തും നമ്മള്‍ പ്രാര്‍ത്ഥിക്കണം. ഇതാ അത്തരം ചില സന്ദര്‍ഭങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ പ്രാര്‍ത്ഥന:

    എന്റെ ദൈവമേ,ഞാനൊന്നുമല്ല, എനിക്കൊന്നും ചെയ്യാന്‍ കഴിവുമില്ല. നീ എന്നോട് എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിവില്ല. എങ്കിലും നിന്റെ പുത്രന്റെ വാക്കുകള്‍ കേള്‍ക്കാന്‍ എനിക്ക് കഴിവുതരണമേ..അവിടുത്തെ സ്വരം ശ്രവിക്കാന്‍ എനിക്ക് ശക്തിതരണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!