Monday, October 14, 2024
spot_img
More

    കൊളംബോയില്‍ ഞായറാഴ്ച പരസ്യമായ ദിവ്യബലി ആരംഭിക്കും,മെയ് 14 ന് സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത


    കൊളംബോ: മേയ് 14 ന് ശ്രീലങ്കയിലെ കത്തോലിക്കാ സ്‌കൂളുകള്‍ തുറന്നേക്കാമെന്ന് സൂചന. കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിതാണ് പത്രസമ്മേളനത്തില്‍ ഇങ്ങനെയൊരു സൂചന നല്കിയത്. എങ്കിലും സുരക്ഷാനില കൂടി കണക്കിലെടുത്തേ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

    അതുപോലെ കൊളംബോയില്‍ ഞായറാഴ്ച മുതല്‍ പരസ്യദിവ്യബലി അര്‍പ്പണം പുനരാംരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ചാവേറാക്രമണത്തിന്റെ ഭീതിയില്‍ നിന്ന് ശ്രീലങ്ക സാവധാനമെങ്കിലും മുക്തമാകുന്നതിന്റെ സൂചനകളാണ് ഇവ. ഈസ്റ്റര്‍ ദിനത്തിലെ ചാവേറാക്രമണത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ പരസ്യമായ ദിവ്യബലിയര്‍പ്പണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!