Thursday, November 21, 2024
spot_img
More

    ഇതാ പഞ്ചക്ഷതങ്ങളുമായി നമുക്കിടയില്‍ ഒരു കന്യാസ്ത്രീ

    പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെപിയോയെയും മറിയം ത്രേസ്യായെയും കുറിച്ച് നാം കേട്ടിട്ടുണ്ട്.. പക്ഷേ അവരൊക്കെ നമുക്ക് മുന്നേ മരിച്ചു സ്വര്‍ഗ്ഗത്തിലെത്തിയവരായതുകൊണ്ട്് വായനയിലൂടെ മാത്രമേ നാം അത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നുള്ളൂ.

    എന്നാല്‍ പഞ്ചക്ഷതങ്ങളുമായി നമുക്കിടയില്‍ ഒരാള്‍ ജീവിച്ചിരിപ്പുണ്ട്. തഞ്ചാവൂരിലെ കാര്‍മ്മല്‍ മഠത്തിലെ സിസ്റ്റര്‍ റോസി. ദിവസത്തില്‍ പലതവണ പഞ്ചക്ഷതങ്ങള്‍ അനുഭവിക്കാന്‍ തനിക്ക് ഭാഗ്യം ലഭിക്കുന്നതായിട്ടാണ് സിസ്റ്റര്‍ പറയുന്നത്.

    2017 ലെ ദു:ഖവെള്ളിയാഴ്ചയ്ക്ക് മുമ്പായിരുന്നു ആദ്യ അനുഭവം. ഈസ്റ്റര്‍ വരെ അത് നീണ്ടുനിന്നു. പെസഹാവ്യാഴാഴ്ച പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ആദ്യ അനുഭവം.ഈസ്റ്റര്‍ ദിനം രാവിലെ വരെ രക്തമൊഴുകി. ഈശോ അനുഭവിച്ചതിന്റെ ഒരു അംശം മാത്രമാണ് ഇതെന്ന് ഈശോ പറയുന്നതുപോലെ സിസ്റ്റര്‍ക്ക് തോന്നി.

    ആദ്യമൊക്കെ മഠാധികാരികള്‍ ഈ വിവരം രഹസ്യമായിസൂക്ഷിക്കാനാണ് താല്പര്യപ്പെട്ടത്. പക്ഷേ പിന്നീട് എങ്ങനെയോ ഈ വിവരം പുറത്തായി. അതോടെ സിസ്റ്ററെ കാണാന്‍ അനേകം പേര്‍ എത്തിത്തുടങ്ങി.

    വത്തിക്കാന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ സിസ്റ്റര്‍ റോസി. വത്തിക്കാന്‍ ഇതിനെ ആധികാരികമായി അംഗീകരിച്ചെങ്കില്‍ മാത്രമേ ഈ അത്ഭുതത്തിന് ഔദ്യോഗികമായ അംഗീകാരം ലഭിക്കുകയുള്ളൂ. അതുകൊണ്ട് അതുവരെ ഈ പ്രതിഭാസത്തെ നിരസിക്കാനോ സ്വീകരിക്കാനോ ഉളള അവകാശം വ്യക്തിനിഷ്ഠമായിരിക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!