ലാഹോര്‍: ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ക്രൈസ്തവ സഹോദരിമാര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. ലാഹോറിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന സഹോദരിമാരായ സാജിദയ്ക്കും ആബിദയ്ക്കുമാണ് ഈ ദുര്യോഗമുണ്ടായത്.
ഫാക്ടറി ഉടമ മുഹമ്മദ് നയീം ബട്ടും സൂപ്പര്‍വൈസര്‍ മുഹമ്മദ് ഇംതിയാസും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. മതപരിവര്‍ത്തനത്തിനായി ഫാക്ടറി ഉടമ നിര്‍ബന്ധിക്കുന്നതായി സഹോദരിമാര്‍ പരാതിപ്പെട്ടിരുന്നു. ഇരുവരും വിവാഹിതരുമായിരുന്നു.
നവംബര്‍ 26 നാണ് ഇവരെ കാണാതായത്. പോലീസില്‍ പരാതി നല്കിയെങ്കിലും ആശാവഹമായ പുരോഗതിയുണ്ടായില്ല. ഒടുവില്‍ ഇവരുടെ മൃതദേഹം രണ്ടുദിവസങ്ങളിലായി ഓവുചാലില്‍ കണ്ടെത്തുകയായിരുന്നു. ഫാക്ടറി ഉടമയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തു.