ഇറ്റലി: കോവിഡ് ബാധിച്ച് ഈ വര്‍ഷം ഇറ്റലിയില്‍ മരണമടഞ്ഞത് 200 വൈദികര്‍. എണ്‍പതിനായിരം ആളുകളാണ് ഇറ്റലിയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അതില്‍ വൈദികരുടെ എണ്ണമാണ് 200.
70 നും 80 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറെയും. കോമോ രൂപതയിലെ ഫാ. ആല്‍ഫ്രെഡോ മാത്രമാണ് അതില്‍ ചെറുപ്പം 58 വയസേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കോവിഡ് മരണങ്ങളില്‍ ഏറ്റവും മുമ്പന്തിയിലുള്ളതും ഇറ്റലിയാണ്.
പുതുവര്‍ഷത്തില്‍ ഇതുവരെ നാലു വൈദികര്‍ കോവിഡ് ബാധിതരായിക്കഴിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയുമുണ്ട് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതായിട്ട്.
ഇറ്റലിയിലെ തന്നെ ഒരു കോണ്‍വെന്റിലെ 114 കന്യാസ്ത്രീകളില്‍ 104 പേരെയും കോവിഡ് പിടികൂടിയിട്ടുണ്ട്.