‘
പോളണ്ട്: ദിവ്യകാരുണ്യാത്ഭുതം ദൈവത്തിന്റെ കരുണയാണെന്നും അതൊരു സമ്മാനമാണെന്നും പോളണ്ടിലെ ബിഷപ് അത്തനാസിയസ് ഷെനിഡെര്‍.
ദിവ്യകാരുണ്യാത്ഭുതങ്ങളുടെ പേരില്‍ ദൈവത്തിന്റെ കരുണയെ സ്തുതിക്കുക. നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കാനും ദിവ്യകാരുണ്യത്തില്‍ ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഉറച്ചുവിശ്വസിക്കാനുമുള്ള ദൈവത്തിന്റെ ഇടപെടലാണ് ദിവ്യകാരുണ്യാത്ഭുതം. നമ്മുടെ വിശ്വാസം ദുര്‍ബലമാകുമ്പോള്‍ ദിവ്യകാരുണ്യാത്ഭുതങ്ങളിലെ ദൈവികസാന്നിധ്യം അറിഞ്ഞ് നാം വിശ്വാസത്തില്‍ ദൃഢത പ്രാപിക്കുന്നു. ദൈവത്തിന്റെ കരുണയായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.
വിശ്വാസം സംരക്ഷിക്കാനുള്ള ദൈവത്തിന്റെ ഒരു സഹായം. തോമാശ്ലീഹായുടെ അവിശ്വാസം പരിഹരിക്കാന്‍ നമ്മുടെ കര്‍ത്താവ് അപ്പസ്‌തോലന് പ്രത്യക്ഷപ്പെട്ടതുപോലെ നമ്മുടെ വിശ്വാസം ഉറപ്പിക്കാനുള്ള ദൈവത്തിന്‌റെ സമ്മാനമാണ് ദിവ്യകാരുണ്യാത്ഭുതവും. ബിഷപ് പറയുന്നു. പോളണ്ടില്‍ വാഴ്ത്തപ്പെട്ട കാര്‍ലോയുടെ മരണത്തിന് ശേഷം ഉടന്‍ തന്നെ രണ്ട് ദിവ്യകാരുണ്യാത്ഭുതങ്ങള്‍ നടന്നിരുന്നു. ദിവ്യകാരുണ്യത്തോട് അദമ്യയമായ ഭക്തിയായിരുന്നു കാര്‍ലോയ്ക്കുണ്ടായിരുന്നത്.