മക്കള്‍ പറഞ്ഞാല്‍ അമ്മ കേള്‍ക്കാതിരിക്കില്ല. എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചാണെങ്കിലും അമ്മ മക്കളുടെ ആവശ്യം സാധിച്ചുകൊടുക്കും. അതുപോലെയാണ് പരിശുദ്ധ അമ്മയോട് നാം ഒരു കാര്യം ആവശ്യപ്പെട്ടാലും. അമ്മ അത് നമുക്ക് നേടിത്തരും. നമ്മുടെ ജീവിതത്തിന് സഹായകമായ കാര്യങ്ങള്‍ അമ്മ ദൈവത്തോട് വാങ്ങിത്തരും.
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയ്ക്ക് പരിശുദ്ധ അമ്മയോട് ശിശുസഹജമായ വാത്സല്യവും ഭക്തിയുമാണ് ഉണ്ടായിരുന്നത്. വിശുദ്ധന്‍ അമ്മയോട് പ്രാര്‍ത്ഥിച്ച ഒരു പ്രാര്‍ത്ഥന ഇതാ:
ഓ വിശുദ്ധയായ കന്യകയേ, നിന്റെ പുത്രനായ ഈശോയുടെ ഭൂമിയിലെ വികാരിയാല്‍ അമലോത്ഭവയെന്ന് പ്രഘോഷിക്കപ്പെട്ടവളേ, ഓ ലൂര്‍ദ്ദിലെ രാജ്ഞീ നിന്റെ കൃപയുടെ സമൃദ്ധിയില്‍ നിന്ന് നിന്റെ ദാനങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയാലും. ഓ അമലോത്ഭവയായ മറിയമേ പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരിക്കുന്ന ഞങ്ങളെയെല്ലാവരെയും സഹായിക്കണമേ. ഹൃദയം തളര്‍ന്നവര്‍ക്ക് ധൈര്യം നല്കണമേ. ദു:ഖിതരെ ആശ്വസിപ്പിക്കണമേ.
മുറിവേറ്റവരെ സുഖപ്പെടുത്തണമേ. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ. നിന്റെ വൈദികരോടും കന്യാസ്്ത്രീകളോടും കരുണ കാണിക്കണമേ. അവരുടെ മേല്‍ പ്രത്യേകമായ ചിന്തയുണ്ടാവണമേ. നിന്റെ ദയയും ശക്തമായ സഹായവും എല്ലാവരും അനുഭവിക്കട്ടെ. ഞങ്ങളുടെ യാചനകള്‍ അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും ചെവികൊള്ളണമേ. ഓ അമ്മേ ഞങ്ങള്‍ക്കെല്ലാം അത് നല്കണമേ. ഞങ്ങള്‍ എല്ലാവരും നിന്റെ കുഞ്ഞുങ്ങളാണല്ലോ.
നിന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ ചെവികൊള്ളണമേ. എന്നേക്കും ആമ്മേന്‍.