വിശുദ്ധ യൗസേപ്പിതാവിനെ മാലാഖ പഠിപ്പിച്ചത് എന്ന വിശ്വസിക്കുന്ന പ്രാര്‍ത്ഥന യാണ് ചുവടെ കൊടുത്തിരിക്കുന്നത്. ദൈവത്തില്‍ ആശ്രയിച്ച പ്രവര്‍ത്തിക്കാന്‍ സഹായകരമായ പ്രാര്‍ത്ഥനയാണ് ഇത്.
എന്റെ ദൈവമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. ഇന്നേ ദിവസം അങ്ങയുടെ തിരുഹിതപ്രകാരം ആരംഭിക്കുവാന്‍ ആവശ്യമായ കൃപകള്‍ നല്കി എന്നെ സഹായിക്കണമേ. എന്റെ ദൈവമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. എന്റെ സംസാരം അങ്ങയുടെ തിരുവിഷ്ടപ്രകാരം ആകാന്‍ ആവശ്യമായ കൃപകള്‍ നല്കി എന്നെ സഹായിക്കണമേ. എന്റെ ദൈവമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. എന്റെ ഈ യാത്ര അങ്ങയുടെ തിരുഹിതപ്രകാരം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ കൃപകള്‍ നല്കി എന്നെ സഹായിക്കണമേ. എന്റെ ദൈവമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. എന്റെ എല്ലാ പ്രവൃത്തികളെയും അങ്ങയുടെ തിരുഹിതപ്രകാരം പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ കൃപകള്‍ നല്കി എന്നെ സഹായിക്കണേ എന്റെ ദൈവമേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. അബ്രഹാത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ജോസഫിന്റെയും ദൈവമേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ആമ്മേന്‍