Tuesday, July 1, 2025
spot_img
More

    സ്വര്‍ഗ്ഗാരോപിതയാകും മുമ്പേ പരിശുദ്ധ മറിയത്തിന്റെ ബൈ ലൊക്കേഷന്‍

    സ്‌പെയ്‌നിലേക്ക് യാത്ര ചെയ്യുകയായിരുന്നു അപ്പസ്‌തോലനായ വിശുദ്ധ ജെയിംസ്. അവിടെ വച്ച് ജെയിംസിന് പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനമുണ്ടായി. സ്വര്‍ഗ്ഗാരോപണത്തിന് മുമ്പേ പരിശുദ്ധ മറിയം നല്കിയ ആദ്യത്തെ പ്രത്യക്ഷീകരണം ഇതായിരുന്നു. ബൈലൊക്കേഷന്‍ ആയിട്ടാണ് ഈ ദര്‍ശനത്തെ കരുതിപ്പോരുന്നത്. (ഒരേ സമയം രണ്ടിടങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള സിദ്ധിയാണ് ബൈലൊക്കേഷന്‍.)

    കാരണം ഈ സമയം മാതാവ് വിശുദ്ധ യോഹന്നാന് ഒപ്പം ഭൂമിയില്‍ തന്നെ ജീവിക്കുകയായിരുന്നു. മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷീകരണം നടന്ന സ്ഥലം എന്ന ഖ്യാതി സ്‌പെയ്‌നിലെ സരാഗോസക്ക് ലഭിച്ചത് ഇങ്ങനെയാണ്. ഔര്‍ ലേഡി ഓഫ് പില്ലര്‍ എന്നാണ് ഈ മാതാവ് അറിയപ്പെടുന്നത്.

    സ്വര്‍ഗ്ഗാരോപണത്തിന് ശേഷം മാത്രമാണ് മാതാവിന്റെ പിന്നീടുള്ള ദര്‍ശനങ്ങളെല്ലാം തന്നെ നടന്നിട്ടുള്ളത്.
    ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് ശേഷം എഡി 40 ല്‍ ആണ് ഈ പ്രത്യക്ഷീകരണം നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. എബ്രോ നദിക്കരയില്‍ പ്രാര്‍ത്ഥനാനിരതനായിരുന്ന ജെയിംസിന്റെ മുമ്പില്‍ ഒരു പ്രകാശവലയം രൂപപ്പെടുകയും അവിടെ അനേകം മാലാഖമാരാല്‍ അകമ്പടി സേവിച്ചു പരിശുദ്ധ മറിയം പ്രത്യക്ഷപ്പെടുകയുമായിരുന്നു.

    പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു ദേവാലയം നിര്‍മ്മിക്കാനും മാതാവ് ആവശ്യപ്പെട്ടു. ജയിംസ് ആ കല്പന ശിരസാ വഹിക്കുകയും പിന്നീട് കാലാന്തരങ്ങളിലൂടെ പലപല പുതുക്കലുകളിലൂടെയും ആ ദേവാലയം ഇന്നത്തെ ഔര്‍ ലേഡി ഓഫ് ദ പില്ലര്‍ ബസിലിക്കയായി പരിണമിക്കുകയും ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!