പത്തനംതിട്ട: രണ്ടു വര്‍ഷം മുമ്പ് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്കാന്‍ കുടുംബം. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് നല്‌കേണ്ട നിവേദനം കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് ജെസ്‌നയുടെ പിതാവ് കൈമാറി.
ജെസ്‌ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌നയുടെ പിതാവ് പരാതി നല്കിയിരിക്കുന്നത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞയിടയ്്ക്ക് ചില സൂചനകള്‍ നല്കിയിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.