വാഷിംങ്ടണ്‍ ഡിസി: അമേരിക്കയുടെ 46 ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനും 49 ാം വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടുപേരും സത്യപ്രതിജ്ഞാചടങ്ങില്‍ ബൈബിള്‍ ഉപയോഗിച്ചു.
127 വര്‍ഷം പഴക്കമുള്ള കുടുംബബൈബിളാണ് ബൈഡന്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്. കമല യുഎസിലെ ആദ്യ ആഫ്രിക്കന്‍ വംശജനായ ജഡ്ജി തര്‍ഗുജ് മാര്‍ലിന്റെയും കുടുംബസുഹൃത്ത് റെജിന ഷെല്‍ട്ടണിന്റെയും ബൈബിള്‍ ഉപയോഗിച്ചു.