Sunday, October 6, 2024
spot_img
More

    ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷകനായി വിശുദ്ധ ജോസഫിനെ വണങ്ങാന്‍ ഇതാണ് കാരണം

    തിരുക്കുടുംബത്തിന്റെ സംരക്ഷകന്‍, നീതിമാന്‍…നിരവധിയായ വിശേഷണങ്ങള്‍ നാം വിശുദ്ധ യൗസേപ്പിന് നല്കുന്നുണ്ട്. അത്തരം ശീര്‍ഷകങ്ങളില്‍ അത്രത്തോളം പ്രചാരം സിദ്ധിച്ചിട്ടില്ലാത്ത ഒന്നാണ് ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പ് എന്നത്. കഴിഞ്ഞ നാല്പതുവര്‍ഷമായി ഈ ശീര്‍ഷകം പ്രചാരത്തിലുണ്ട്.

    ഇത്തരമൊരു വിശേഷണം ജോസഫിന് നല്കിയതില്‍ പ്രമുഖപങ്കുവഹിച്ചത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. പോളണ്ടിലെ കാലിസ് സെന്റ് ജോസഫ് ഷ്രൈനില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് വിശുദ്ധ ജോസഫിനെ ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷകനായി വണങ്ങുന്നത് എന്നു നോക്കാം.

    വിശുദ്ധ മത്തായിയുടെ സുവിശേഷം 1; 18-19 ല്‍ നാം വായിക്കുന്നതുപ്രകാരമാണ് അത്. സഹവസിക്കുന്നതിന് മുമ്പ് മറിയം ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കുകയും അവളെ ഉപേക്ഷിക്കാന്‍ ജോസഫ് തീരുമാനിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണ് അത്. അപ്പോഴാണ് മാലാഖ പ്രത്യക്ഷപ്പെടുന്നതും ദൈവഹിതം വെളിപെടുത്തുന്നതും. അതോടെ തന്റെ തീരുമാനത്തില്‍ നി്ന്ന് പിന്മാറി മറിയത്തിന്റെ ഉദരത്തിലെ കുഞ്ഞിനെ സംരക്ഷിക്കാന്‍ ജോസഫ് പ്രതിജ്ഞാബദ്ധനാകുന്നു. പിന്നീട് ഉണ്ണീശോ പിറന്നതിന് ശേഷം ഹേറോദോസിന്റെ വാളില്‍ നിന്ന് യൗസേപ്പ് ഉണ്ണീശോയെ രക്ഷിക്കുകയും ചെയ്യുന്നു.

    ഇത്തരമൊരു സാഹചര്യത്തിലാണ് വിശുദ്ധ ജോസഫിനെ ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷകനായിസഭ വണങ്ങുന്നത്. അതുകൊണ്ട് ഉദരത്തിലായിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയുംപിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെയും നമുക്ക് വിശുദ്ധ യൗസേപ്പിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!