പോര്‍ച്ചുഗല്‍: ഇന്ന് മുതല്‍ പോര്‍ച്ചുഗലില്‍ പൊതുകുര്‍ബാനകള്‍ റദ്ദാക്കിയതായി പോര്‍ച്ചുഗീസ് എപ്പിസ്‌ക്കോപ്പല്‍ കോണ്‍ഫ്രന്‍സ് അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ്് പൊതുകുര്‍ബാനകള്‍ റദ്ദാക്കിയത്.
ഇത് രണ്ടാം തവണയാണ് വിശുദ്ധ കുര്‍ബാനകള്‍ പോര്‍ച്ചഗലില്‍ റദ്ദാക്കുന്നത്. 2020 മാര്‍ച്ചിലായിരുന്നു പൊതുകുര്‍ബാനകള്‍ ആദ്യമായി തടസ്സപ്പെട്ടത്. മാമ്മോദീസ, സ്ഥൈര്യലേപനം, വിവാഹം എ്ന്നിവയ്ക്കും ഇന്നുമുതല്‍ തടസം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പത്തുമില്യന്‍ ജനസംഖ്യയുള്ള പോര്‍ച്ചുഗലില്‍ കോവിഡ് കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 609000 കേസുകളാണ്. ഇതില്‍ ജനുവരി 22 വരെ 9,920 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.