ഡെന്‍വര്‍: സെന്റ് ജോസഫ് കത്തീഡ്രലില്‍ ബിഷപ് റോബര്‍ട്ട് ബ്രിനാന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന അബോര്‍ഷന്‍ അനുകൂലികള്‍ തടസ്സപ്പെടുത്തി. ഇന്നലെയാണ്‌സംഭവം. രാജ്യത്ത് അബോര്‍ഷന്‍ അനുവദിച്ചതിന്റെ 48 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജീവനുവേണ്ടി അര്‍പ്പിച്ച വിശുദ്ധബലിയാണ് അബോര്‍ഷന്‍ അനുകൂലികള്‍ അലങ്കോലപ്പെടുത്തിയത്.
അബോര്‍ഷന്‍ അനുകൂല മൂദ്രാവാക്യങ്ങള്‍ വിളിച്ചും അശ്ലീലമുദ്രകള്‍ കാണിച്ചുമാണ് അവര്‍ ദേവാലയത്തിലേക്ക് കടന്നതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അബോര്‍ഷന് ഫണ്ട് അനുവദിക്കുക, അബോര്‍ഷന്‍ ഞങ്ങളുടെ അവകാശം എന്നിവയായിരുന്നു മുദ്രാവാക്യങ്ങള്‍.
റെസ്‌പെക്റ്റ് ലൈഫ് മാസ് ആണ് സെന്റ് ജോസഫ് കത്തീഡ്രലില്‍ അര്‍പ്പിച്ചിരുന്നത്.