ലക്‌സംബര്‍ഗ്: എല്ലാ സുവിശേഷപ്രസംഗങ്ങളുടെയും വിവര്‍ത്തനം ഡച്ച് ഭാഷയില്‍ വേണമെന്ന ഗവണ്‍മെന്റിന്റെ തീരുമാനം മതസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് കര്‍ദിനാള്‍ ജീന്‍ ക്ലൗഡ് ഹോള്‍റിച്ച.്. കമ്മീഷന്‍ ഓഫ് ദ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റാണ് ഇദ്ദേഹം. ആരാധനകളോട് അനുബന്്ധിച്ചുള്ള സന്ദേശങ്ങള്‍ ഡാനീഷിലോ അല്ലെങ്കില്‍ പ്രാപ്യമായ മറ്റ് ഭാഷകളിലോ വേണമെന്ന ആവശ്യത്തെ നിരാകരിച്ചുകൊണ്ടാണ് കര്‍ദിനാള്‍ ഇപ്രകാരം പറഞ്ഞത്. ഇത്തരമൊരു ബില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് കത്തോലിക്കാ സഭ ആശങ്കാകുലമാണെന്നും അദ്ദേഹം പറഞ്ഞു.
5.8 മില്യന്‍ ജനസംഖ്യയുള്ള ഡെന്മാര്‍ക്കില്‍ 1.3 ശതമാനം മാത്രമാണ് കത്തോലിക്കര്‍. ലൂഥറന്‍ വിശ്വാസമാണ് നിലവിലുള്ളത്. രാജ്യത്തുള്ള കത്തോലിക്കരില്‍ ഭൂരിപക്ഷഴും ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഡെന്മാര്‍ക്ക് പാര്‍ലമെന്റ് ഫെബ്രുവരിയില്‍ ഈ ബില്ലിനെ സംബന്ധിച്ച് ഡിബേറ്റ് നടത്തുമെന്നാണ് കരുതുന്നത്.