വത്തിക്കാന്‍സിറ്റി: കത്തോലിക്കര്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കുകയും സുവിശേഷം തുറന്ന് വായിക്കുകയും വേണമെന്ന് ആര്‍ച്ച് ബിഷപ് റിനോ ഫിസിചെല്ല. തിരുവചന ഞായറായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷന്റെ പ്രസിഡന്റ്കൂടിയായ അദ്ദേഹം.ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറാക്കിയ വചനസന്ദേശമാണ് ആര്‍ച്ച് ബിഷപ് പങ്കുവച്ചത്. കാല്‍വണ്ണയിലെ ഞരമ്പ് വേദന മൂലം ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
എല്ലാ ദിവസവും ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ബൈബിള്‍ തുറന്ന് വായിക്കുക. ദൈവവചനത്തിന് നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള കഴിവുണ്ട്. ഇത്തരമൊരു കാര്യം മനസ്സിലാക്കിക്കഴിയുമ്പോള്‍ നാം ടെലിവിഷന്‍ ഓഫ് ചെയ്തതിന് ശേഷം ബൈബിള്‍ തുറന്നുവായിക്കും., മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തതിന് ശേഷം ബൈബിള്‍ തുറന്നുവായിക്കും.
2019 മുതല്ക്കാണ് സഭയില്‍ ദൈവവചന ഞായറിന് തുടക്കം കുറിച്ചത്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലത്തീന്‍ ഭാഷയിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ 1600 ാമത് മരണവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെയൊരു ദിനാചരണത്തിന് തുടക്കം കുറിച്ചത്.