തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ഇടവക സഹ വികാരി ഫാ. ജോണ്‍സണ്‍ മുത്തപ്പന്‍ അന്തരിച്ചു. 31 വയസായിരുന്നു. വൈദികന്റെ അപ്രതീക്ഷിത മരണത്തില്‍ വിശ്വസിക്കാനാവാതെ കുഴങ്ങുകയാണ് ഇടവകജനം. കഴിഞ്ഞവര്‍ഷമാണ് പൗരോഹിത്യം സ്വീകരിച്ചത്.
കടപ്പുറത്തെ മുക്കുവകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോണ്‍സണ്‍ ഗുസ്തി ചാമ്പ്യനുമായിരുന്നു. ശ്രീചിത്രാ പുവര്‍ ഹോമില്‍ താമസിച്ചായിരുന്നു പഠിച്ചത്. അവിടെ നിന്നാണ് വൈദികനാകണമെന്ന ആഗ്രഹത്തോടെ സെമിനാരിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്റെ സഹോദരനും വൈദികനാണ്. ഫാ. ജോയി മുത്തപ്പന്‍.