Friday, October 4, 2024
spot_img
More

    ഈ ലഘു പ്രാര്‍ത്ഥനയോടെ ദിവസം ആരംഭിക്കാം, എല്ലാം ദൈവേഷ്ടപ്രകാരമാകും…

    ഒരു ദിവസത്തിന്റെ ഏറ്റവും മനോഹരമായ തുടക്കമാണ് പ്രഭാതം. ഒരു ദിവസത്തിന്റെ മുഴുവന്‍ അലച്ചിലുകള്‍ക്കും അത് നല്കിയ തളര്‍ച്ചകളെ ഉറക്കത്തിലൂടെ പരിഹരിക്കപ്പെടുകയും ചെയ്തതിന് ശേഷം ഉന്മേഷത്തോടെ ഉണര്‍ന്നെണീല്ക്കുന്ന നിമിഷമാണ് അത്.

    ഒരു ദിവസം മോശമോ നല്ലതോ ആകുന്നതിന് പ്രധാന കാരണം നാം പ്രഭാതത്തെ ഏതു രീതിയില്‍ സമീപിക്കുന്നു എന്നത് അനുസരിച്ചാണ്. ഒരു ദിവസവും ജീവിതവും ഫലദായകമാക്കുന്നതിന് വേണ്ടിയുള്ള ഊര്‍ജ്ജം ഓരോ പ്രഭാതത്തിലും അടങ്ങിയിട്ടുണ്ട്.

    ദൈവം നമ്മോട് കാണിച്ചിരിക്കുന്ന അപരിമേയമായ സ്‌നേഹമാണ് ഓരോ പ്രഭാതവും. കാരണം ഇന്നലെ ഈ ലോകത്ത് നിന്ന് എത്രയോ പേര്‍ അപ്രതീക്ഷിമായി കടന്നുപോയിരിക്കുന്നു. പക്ഷേ നാം ഇപ്പോള്‍, ഇതുവരെ ജീവിച്ചിരിക്കുന്നു.

    നമുക്കു വേണ്ടി ജീവിക്കാനല്ല മറി്ച്ച് ദൈവത്തിന് നന്ദി പറഞ്ഞും അവിടുത്തെ ഇഷ്ടം അനുസരിച്ചു ംജീവിക്കാന്‍ വേണ്ടിയാണ് നാം ജീവിച്ചിരിക്കുന്നത്. ദൈവത്തോടു നന്ദിയും സ്‌നേഹവും നഷ്ടപ്പെടുമ്പോഴാണ് നമ്മുടെ ജീവിതം നിരാശയ്ക്ക് അടിപ്പെട്ട് പോകുന്നത്.

    അതുകൊണ്ട് ഓരോ പ്രഭാതത്തിലും നാം ദൈവത്തിന്റെ സ്‌നേഹം ഓര്‍മ്മിക്കണം. അവിടുത്തേക്ക് നന്ദി പറയണം. ഒര ുദിവസത്തെ മുഴുവന്‍ ദൈവത്തിന് സമര്‍പ്പിക്കണം. ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ അവിടുത്തേക്ക് സമര്‍പ്പിക്കുക.

    പുതിയൊരു പ്രഭാതം കൂടി നല്കിയതിന് നന്ദി പറയുക. ദൈവം നമ്മോട് കാണി്കകുന്ന സ്‌നേഹത്തിന് പകരമായി നമുക്കെന്തു നല്കാന്‍ കഴിയും? അതുകൊണ്ട്

    ദൈവമേ നിനക്ക് നന്ദി,, ദൈവമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്നീ പ്രാര്‍ത്ഥനകളോടെ നമുക്ക് പ്രഭാതത്തെ സ്വീകരിക്കാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!