കോംഗോ: ഡൊമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ കഴിഞ്ഞ ആഴ്ച ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല നടത്തിയ നൂറു പേരില്‍ ഭൂരിപക്ഷവും ക്രൈസ്തവര്‍. ഓപ്പണ്‍ ഡോര്‍സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ് എന്ന് അറിയപ്പെടുന്ന ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നില്‍. മൂന്ന് ആക്രമണങ്ങളിലായിട്ടാണ് നൂറുപേര്‍ കൊല്ലപ്പെട്ടത്. ഉഗാണ്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ഇത്. കോംഗോയുടെ വിവിധപ്രദേശങ്ങളില്‍ പല ഘട്ടങ്ങളിലായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇസ്ലാമിക അജന്‍ഡകള്‍ തീവ്രവാദരൂപത്തില്‍ അവതരിപ്പിക്കപ്പെടുകയാണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. കാലിഫേറ്റ് സ്ഥാപിക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യം. ക്രൈസ്തവര്‍ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ 57 ാം സ്ഥാനത്ത് ആയിരുന്ന കോംഗോ അടുത്തയിടെ 40 ാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.