തിരുവനന്തപുരം: ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. സഭാതര്‍ക്കം വേഗത്തിലും രമ്യതയിലും പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം മേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ആവര്‍ത്തിച്ചു.
ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാതര്‍ക്കം തെരഞ്ഞെടുപ്പിന് മുമ്പു തന്നെ പരിഹരിക്കാന്‍ ശ്രമമുണ്ടാകണമെന്ന പ്രധാന നിര്‍ദ്ദേശമാണ് മതമേലധ്യക്ഷന്മാര്‍ യോഗത്തില്‍ മുന്നോട്ടുവച്ചത്. സഭാതര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകണമമെന്നു തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈനായിട്ടായിരുന്നു യോഗം.