വത്തിക്കാന്‍ സിറ്റി: അക്രമത്തിന്റെ ഇരകളായ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്കായി ഫെബ്രുവരി സമര്‍പ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.
നിരവധിയായ സ്ത്രീകള്‍ മര്‍ദ്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ബലാത്സംഗത്തിന് ഇരകളാകുകയും ചെയ്യുന്നു എന്നത് ഞെട്ടിപ്പിക്കുന്നു. വീഡിയോ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. മൂന്നില്‍ ഒരാള്‍ എന്ന കണക്കില്‍ സ്ത്രീകള്‍ മാനസികവും ശാരീരികവുമായ അക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ 2013 ല്‍ പുറത്തിറക്കിയ പഠനത്തില്‍ പറയുന്നത്.
സ്വന്തം പങ്കാളികളാല്‍ ശാരീരികവും ലൈംഗികവുമായി ദുരുപയോഗിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. അക്രമത്തിന്റെ ഇരകളായ സ്ത്രീകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. സമൂഹം അവരെ സംരക്ഷിക്കണം. പോപ്പ്‌സ് വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്ക് പുറത്തിറക്കിയ വീഡിയോയില്‍ പാപ്പ ഓര്‍മ്മിപ്പിച്ചു.