‘
മാര്‍ത്താണ്ഡം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ “എല്ലാവരും സോദരര്‍” എന്ന ചാക്രികലേഖനത്തിന്റെ തമിഴ് പരിഭാഷ പുറത്തിറങ്ങി. ഇന്ത്യന്‍ ഭാഷയില്‍ ആദ്യമാണ് പ്രസ്തുത ചാക്രികലേഖനത്തിന്റെ പരിഭാഷ തമിഴില്‍ ഇറങ്ങിയിരിക്കുന്നതെന്ന് പ്രസാധകര്‍ അവകാശപ്പെടുന്നു. തമിഴ്‌നാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് പ്രസാധകര്‍.
സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ കൃതിയുടെ പ്രകാശനം നിര്‍വഹിച്ചു. തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് അന്തോണി പാപ്പുവസ്വാമി, മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമി എന്നിവര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.
മാര്‍ത്താണ്ഡം സീറോ മലങ്കര രൂപതയുടെ രജതജൂബിലിയും തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സിലിന്റെ അര്‍ദ്ധവാര്‍ഷികവും പ്രമാണിച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം .