വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയും പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനും കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഇന്നലെയാണ് രണ്ടുപേരും രണ്ടാം ഡോസ് സ്വീകരിച്ചത്.
ജനുവരി 13 നാണ് രണ്ടാളും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വത്തിക്കാനിലെ ഭവനരഹിതരായ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്കിയിരുന്നു.