അബൂജ: ക്രൈസ്തവവിവേചനത്തിന്റെയും അക്രമങ്ങളുടെയും വാര്‍ത്തകളില്‍ എന്നും ഇടം പിടിക്കുന്ന നൈജീരിയായില്‍ നിന്ന് പുതിയൊരു വാര്‍ത്ത കൂടി. ക്രൈസ്തവരായതിന്റെ പേരില്‍ പട്ടാളം തന്നെ വെടിവച്ചുകൊന്ന ആറു ക്രൈസ്തവ പട്ടാളക്കാരെക്കുറിച്ചുളളതാണ് ഈ വാര്‍ത്ത.
വ്യാജ ആരോപണങ്ങളുടെ പേരിലാണ് ഇവരെ വെടിവച്ചുകൊന്നത്. മുസ്ലീം കേണല്‍ ആയുധങ്ങള്‍ മോഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പന്ത്രണ്ട് പട്ടാളക്കാരെ അതില്‍ കുറ്റക്കാരായി കണ്ടെത്തുകയുമായിരുന്നു. പിന്നീട് അതില്‍ ആറു ക്രൈസ്തവ പട്ടാളക്കാരുടെ മേല്‍ കുറ്റം ചുമത്തുകയായിരുന്നു. നൈജീരിയായിലെ ഇഗ്‌ബോ ഗോത്രത്തില്‍ പെട്ടവരാണ് ഇവര്‍. ജനുവരി 25 നാണ് സംഭവം നടന്നത്.
എന്നാല്‍ പ്രവൃത്തികളുടെ പേരിലല്ല ഇവര്‍ കൊല്ലപ്പെട്ടതെന്നും ക്രൈസ്തവരും ഗോത്രവിഭാഗക്കാരായതുകൊണ്ടുമാണ് കൊല്ലപ്പെട്ടതെന്നുമാണ് ക്രൈസ്തവര്‍ ആരോപിക്കുന്നത്. സര്‍ക്കാരിന് ഇതു സംബന്ധിച്ച് പരാതി നല്കിയെങ്കിലും അത് നിരസിക്കുകയാണ് ചെയ്തതെന്നും വാര്‍ത്തയുണ്ട്.