താമരശ്ശേരി: വിലങ്ങാട് ആലിമൂല മലയിലെ ഉരുള്‍പ്പൊട്ടലില്‍ സ്ഥലവും വീടും നഷ്ടമായ കുടുംബങ്ങള്‍ക്ക് താമരശ്ശേരി രൂപത അല്‍ഫോന്‍സ ഭവനനിര്‍മ്മാണ പദ്ധതിയില്‍ നിര്‍മ്മിച്ച 11 വീടുകളുടെ വെഞ്ചെരിപ്പ് കര്‍മ്മം ബിഷപ് മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.
2019 ഓഗസ്റ്റ് എട്ടിന് രാത്രിയിലായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്. ഉടുതുണി മാത്രമായിരുന്നു ഇവര്‍ക്കാകെയുണ്ടായിരുന്ന സമ്പാദ്യം. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് മുണ്ടോംകണ്ടത്തില്‍ രൂപത വീടുകള്‍ പണിതത്.
ഒരു ഏക്കര്‍ 16 സെന്റ് സ്ഥലം വാങ്ങി ഓരോ വീടും 12 ലക്ഷം രൂപ ചെലവിട്ടാണ് പണിതീര്‍ത്തത്. രണ്ടുകിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി, സിറ്റൗട്ട് എന്നിങ്ങനെ 802 ചതുരശ്ര അടിവിസ്തീര്‍ണ്ണമുണ്ട ഓരോ വീടുകള്‍ക്കും. എല്ലാവീടുകളിലേക്കും റോഡ് എത്തുന്ന വിധത്തിലാണ് സ്ഥലംക്രമീകരിച്ചിരിക്കുന്നത്.