ബുര്‍ക്കിനാ ഫാസോ: കത്തോലിക്കാ പള്ളിയില്‍ നിന്ന് വീണ്ടും ജീവന്റെ നിലവിളി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മറ്റൊരു ഞായര്‍ ദുരന്തത്തിന് കൂടി ലോകം സാക്ഷ്യം വഹിക്കേണ്ടിവന്നത്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ബുര്‍ക്കിനാ ഫാസോയിലെ കത്തോലിക്കാ ദേവാലയത്തിലാണ് ഈ ദുരന്തം അരങ്ങേറിയത്. കുര്‍ബാന ആരംഭിക്കുന്നതിന് തൊട്ടു മുമ്പാണ് വെടിവെയ്പ്പ് നടന്നത്. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിക്കായിരുന്നു അക്രമം നടന്നത്. ഇരുപതിനും മുപ്പതിനും ഇടയില്‍ ആളുകള്‍ വെടിവയ്പ്പുമായി ബന്ധപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
ഭീകരാക്രമണങ്ങള്‍ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട ഇസ്ലാമിക ഭീകരവാദികളാണ് രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഭീകരരുടെ തോക്കിന്‍മുനയാല്‍ ജീവന്‍ നഷ്ടമായത് അഞ്ച് അധ്യാപകര്‍ക്കായിരുന്നു.
ഈ വര്‍ഷം തന്നെ കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഞായറാഴ്ചത്തേത്.