Sunday, November 3, 2024
spot_img
More

    വിശുദ്ധ എഫ്രേമിന് സ്‌നേഹോപഹാരവുമായി ചിറക്കടവ് താമരക്കുന്ന് ഇടവകസമൂഹം

    ചിറക്കടവ് താമരക്കുന്ന് ഇടവക സമൂഹം വിശുദ്ധ അപ്രേമിന്റെ തിരുനാളിനോട് അനുബന്ധിച്ച് വിശുദ്ധന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ചിരിക്കുന്ന ഗാനം പുറത്തിറക്കി. ഇടവകക്കാര്‍ തന്നെയാണ് ഈ ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 25 വര്‍ഷം മുമ്പ് രചിക്കപ്പെട്ട ഈ ഗാനം പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഇത്തവണ പുറത്തിറങ്ങിയിരിക്കുന്നത്. ഇടവകവികാരിയായിരുന്ന ഫാ. ജോസ് കല്ലുകുളത്തിന്റേതായിരുന്നു ഗാനരചന. വയലിന്‍ ജേക്കബായിരുന്നു ഈണം നല്കിയിരുന്നത്.

    പുതിയ കാലത്തെത്തിയപ്പോള്‍ കല്ലുകുളം അച്ചന്റെ വരികള്‍ക്ക് പുതിയ ഓര്‍ക്കസ്്‌ട്രേഷനോടുകൂടി  തോമസ് എബ്രഹാം( ജിക്ക്) സ്വരം പകര്‍ന്നിരിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപത വികാര്‍ ജനറാളും ഇടവകാംഗവുമായ ഫാ. ബോബിമണ്ണംപ്ളാക്കലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്.

    പരിശുദ്ധാത്മാവിന്റെ വീണ എന്ന് അറിയപ്പെടുന്ന വിശുദ്ധനാണ് എപ്രേം. സുറിയാനി സഭാപണ്ഡിതന്മാരില്‍ അഗ്രഗണ്യനാണ് ഇദ്ദേഹം. ദൈവശാസ്ത്ര കൃതികളില്‍  ഭൂരിപക്ഷവും കവിതാരൂപത്തിലാണ് ഇദ്ദേഹം രചിച്ചിരിക്കുന്നത്. വിശുദ്ധന്റെ കൃതികളെ ആധാരമാക്കിയുള്ള ഗാനരചനയാണ് ഇവിടെ നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്.
     

    19 ാംനൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ടതാണ് ചിറക്കടവ് താമരക്കുന്ന് ഇടവകദേവാലയം. വിശുദ്ധ എഫ്രേമില്‍ നിന്നുള്ളബൗദ്ധികവും ആത്മീയവുമായ പ്രചോദനം സ്വീകരി്ച്ച് വിശുദ്ധന്റെ ജീവിതമാതൃക അനുകരിക്കാന്‍ ഈ ഗാനം സഹായകമാകുമെന്നാണ് ഇടവകസമൂഹത്തിന്റെ മുഴുവന്‍ പ്രതീക്ഷ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!