ലാഹോര്‍: തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കപ്പെട്ട് വിവാഹിതയായ പന്ത്രണ്ടുകാരി ക്രൈസ്തവപെണ്‍കുട്ടി ഫറാ ഷഹീന്‍ മോചിതയായി. അഞ്ചുമാസം മുമ്പാണ് നാല്പത്തിയഞ്ചുകാരനായ ഖൈസര്‍ അഹമ്മദ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത്. സംഭവത്തെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.
ഫൈസലാബാദ് ജില്ലാ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.