കുരിശിന്റെ നിഴല്‍ വീണ വഴികളിലൂടെ നടന്നുനീങ്ങുമ്പോള്‍ നീ ഞങ്ങള്‍ക്ക് മുമ്പില്‍ അത്ഭുത്തിന്റെ പ്രകാശഗോപുരമായി നില്ക്കുകയാണ്. നീ എന്തിനാണ് ലോകത്തിലേക്ക് വന്നതെന്ന് ചോദിച്ചാല്‍ അനേകര്‍ക്ക് എന്തൊക്കെയോ ആയിത്തീരാന്‍ വേണ്ടി സ്വന്തം ജീവിതത്തെ മുഴുവന്‍ മറന്ന അങ്ങ് എന്റെ ഉള്ളില്‍ ഒരു പുളകം തന്നെയായി ഇന്നും അവശേഷിക്കുന്നു. അങ്ങ് അങ്ങേക്കുവേണ്ടി എന്താണ് ചെയ്തത?. വിശന്ന്, വയറ് നട്ടെല്ലോട് ചേര്‍ന്ന് ഒട്ടി പരീക്ഷണനായി നില്ക്കുമ്പോള്‍ ആകാമായിരുന്ന അത്ഭുതമായിരുന്നു കല്ലുകളെ അപ്പമാക്കാം എന്നത്.
ആകാശത്തിന്റെ വാതായനങ്ങള്‍ തുറന്ന് മന്ന പൊഴിച്ചവന് മുമ്പില്‍ കിടന്നിരുന്ന പാറക്കഷ്ണങ്ങളില്‍ നിന്ന് അപ്പത്തെ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. ക്രിസ്തുവേ നിന്റെ പ്രത്യേകത നീ നിനക്കുവേണ്ടി ഒന്നും ചെയ്തില്ല എന്നതുതന്നെയാണ്.
നീ ചെയ്തത് മുഴുവന്‍ മറ്റുള്ളവര്‍ക്കുവേണ്ടിയാണ്. ഒരുവന്റെ ജീവിതത്തില്‍ അവന്‍ മറ്റുള്ളവരെ പരിഗണിക്കാന്‍ തുടങ്ങുമ്പോള്‍ അവന്റെ ഉള്ളില്‍ ക്രിസ്തു ജനിക്കുകയാണ്. ആ പരിഗണന എന്തുമാത്രം വളരുന്നുവോ ആ വളര്‍ച്ചയില്‍ ക്രിസ്തു വളരുകയാണ്. ഈ നോമ്പുകാലം ജീവിതത്തില്‍ ക്രിസ്തുവളരാനുള്ള അനുകൂലമായഒരു കാലാവസ്ഥ സൃഷ്ടിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്.
കുരിശിന്റെ വഴി ന ീളുന്നത് ക്രിസ്തുവിനെ ജീവിതത്തില്‍ വളര്‍ത്തിയെടുക്കുമ്പോഴാണ്. അതാവട്ടെ ഒന്നും സ്വന്തമായി കരുതിവയ്ക്കാതെ മറ്റുള്ളവര്‍ക്കുവേണ്ടി വളരുമ്പോഴാണ്. ദൈവമേ ആ വളര്‍ച്ച ഞാന്‍ ജീവിക്കുന്ന സാഹചര്യത്തില്‍ നീ എനിക്ക് നല്കിയാലും.
ഫാ. ടോമി എടാട്ട്