ആഭിചാരകര്‍മ്മങ്ങളിലും ക്ഷുദ്രവിദ്യകളിലും വിശ്വാസമില്ലാത്ത ധാരാളം പേര്‍ നമുക്കിടയിലുണ്ട്. യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല എന്ന തിരുവചനം അതിനെ സാധൂകരിക്കാനായി അവര്‍ പ്രയോഗിക്കുകയും ചെയ്യും. ശരിയാണ് യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല.
എന്നാല്‍ നാം യാക്കോബിനെ പോലെജീവിക്കണം, വചനത്തിലുള്ള വിശ്വാസവും അടിത്തറയും നമുക്കുണ്ടായിരിക്കണം.അങ്ങനെയില്ലാത്തവര്‍ക്ക്, വചനത്തില്‍ നിന്ന് അകന്നുജീവിക്കുന്നവര്‍ക്ക് ആഭിചാരകര്‍മ്മങ്ങളുടെ തിക്തഫലങ്ങള്‍ ഏല്‍ക്കേണ്ടിവന്നേക്കാം. അസൂയാലുക്കള്‍, ശത്രുക്കള്‍, എന്നിങ്ങനെ നിരവധി പേര്‍ നമുക്കെതിരെ ആഭിചാരകര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ട്.
അതില്‍ ചിലപ്പോള്‍ നമ്മുടെ അയല്‍ക്കാരോ ബന്ധുക്കളോ പോലും ഉണ്ടായെന്നുമിരിക്കും. ഇങ്ങനെയൊരു സാഹചര്യത്തില്‍ നാം വചനം കൊണ്ട് നമ്മുടെ ഭവനത്തെയും വീട്ടുകാരെയും പൊതിയണം.
ഇതിനുപുറമെ കള്ളന്മാരുടെ ശല്യം, ഇഴജന്തുക്കളുടെ ഉപദ്രവം എന്നിവയില്‍ നിന്നും ഈ വചനത്തിന്റെ ശക്തിയാല്‍ നാം സുരക്ഷിതത്വം നേടും.
പല വീടുകളിലും ഇന്ന് വൃദ്ധരായ മാതാപിതാക്കള്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. മക്കള്‍ തങ്ങളുടെ ജീവിതമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട് വിദേശത്തോ അകലെയോ ആയിരിക്കും. ഇത്തരം മക്കള്‍ക്ക് മാതാപിതാക്കളെ സമര്‍പ്പിച്ച് ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കാം. പാമ്പു പോലെയുള്ള വിഷജന്തുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാന്‍ കഴിയൂം.
ഇങ്ങനെ നമ്മുടെ സ്വത്തിനും ആരോഗ്യത്തിനും ആയുസിനും സംരക്ഷണം നല്കാന്‍ കഴിയുന്ന അതിശക്തമായ വചനം ഇതാ, ഈ വചനം പറഞ്ഞ് എല്ലാ ദിവസവും നമുക്ക് പ്രാര്‍തഥിക്കാം,വചനത്തിന്റെ ശക്തി അനുഭവിച്ചറിയാം.
ആരും കയറി ഇറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിന് ചുറ്റും പാളയമടിച്ചുകാവല്‍ നില്ക്കും. ഒരു മര്‍ദ്ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെകണ്ണ് അവരുടെ മേല്‍ ഉണ്ട്( സക്കറിയ 9:8)